വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ ( Vellinila thullikalo kanpeeliyil ) Varnapakittu



Singer M G Sreekumar,K S Chithra
Music Vidyasagar
Song Writer Gireesh Puthenchery

വരികൾ മലയാളത്തിൽ:

വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൻ തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ

മറഞ്ഞു നിന്നെന്തിനെൻ മനസ്സിലെ കുങ്കുമം
തളിർ വിരൽത്തുമ്പിനാൽ കവർന്നു നീയിന്നലെ
ജന്മ തടങ്ങളിലൂടെ വരും നിൻ കാല്പാടുകൾ പിൻ തുടരാൻ
പിന്നെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാൻ
മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു
പൊൻ തിരിയായ് ഞാൻ പൂത്തുണരാൻ

വിരിഞ്ഞൊരെൻ മോഹമായ്
വരം തരാൻ വന്നു നീ
നിറഞ്ഞൊരെൻ കൺകളിൽ
സ്വരാഞ്ജനം ചാർത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ
എന്നെയുണർത്തും പുണ്യലതേ
തങ്കവിരൽ തൊടുമാനിമിഷം
താനെയൊരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ
വിലോലമാം പൂമഞ്ഞിൻ തലോടലായ് പാടാൻ വാ
ഏതോ പ്രിയഗീതം
വെള്ളിനിലാ തുള്ളികളോ കൺ പീലിയിൽ
തെല്ലലിയും ചന്ദനമോ പൊൻ തൂവലിൽ

LIRICS IN ENGLISH 

Vellinila thullikalo kanpeeliyil 
thellaliyum chandanamo pon thoovalil
vilolamam  poomanjin thalodalay paadan vaa
etho priyageetham

Vellinila thullikalo kanpeeliyil 
thellaliyum chandanamo pon thoovalil


Maranju ninnenthinen manasile kumkumam
thalir viralthumpinal kavarnnu neeyinnale
janma thadangaliloode varum nin kalppadukal pin thudaran
pinne manassilalinjurukum
ninte prasadam pankiduvan
manjithal moodumorormmakalil oru
pon thiriyay njan poothunaran


Virinjoren mohamay
varam tharan vannu nee
niranjoren kankalil
sworajanam charthi nee
ente kinakkulirampiliye
enneyunarthum punyalathe
thankaviral thoduma nimisham
thaneyorungum thampuruve
peythaliyunna pakal mazhayil
oru pal puzhayay njan veenozhukam

Vellinila thullikalo kanpeeliyil 
thellaliyum chandanamo pon thoovalil
vilolamam  poomanjin thalodalay paadan vaa
etho priyageetham


Vellinila thullikalo kanpeeliyil 
thellaliyum chandanamo pon thoovalil


No comments:

Post a Comment