Showing posts with label Vayalar Ramavarmma. Show all posts
Showing posts with label Vayalar Ramavarmma. Show all posts

പെരിയാറേ പെരിയാറേ (Periyare periyare)Film:Bharya


Film:Bharya 
Musician:G Devarajan



വരികൾ മലയാളത്തിൽ:


ആ ...ആ ...ആ ...
 പെരിയാറേ  പെരിയാറേ
പർവത നിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളി പെണ്ണാണു നീ
ഒരു മലയാളി പെണ്ണാണു നീ

 പെരിയാറേ  പെരിയാറേ
പർവത നിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളി പെണ്ണാണു നീ
ഒരു മലയാളി പെണ്ണാണു നീ

മയിലാടും കുന്നിൽ പിറന്നൂ
പിന്നെ മയിലാഞ്ചിക്കാട്ടിൽ വളർന്നൂ
മയിലാടും കുന്നിൽ പിറന്നൂ
പിന്നെ മയിലാഞ്ചിക്കാട്ടിൽ വളർന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടൻ പെണ്ണാണ് നീ
ഒരു നാടൻ പെണ്ണാണ് നീ
നഗരം കാണാത്ത നാണം മാറാത്ത
നാടൻ പെണ്ണാണ് നീ
ഒരു നാടൻ പെണ്ണാണ് നീ

പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ 
പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂർ പള്ളിയിൽ പെരുന്നാളു കൂടണം
ശിവരാത്രി കാണണം നീ
ആലുവാ ശിവരാത്രി കാണേണം നീ
മലയാറ്റൂർ പള്ളിയിൽ പെരുന്നാളു കൂടണം
ശിവരാത്രി കാണണം നീ
ആലുവാ ശിവരാത്രി കാണേണം നീ

നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകൾ പാടേണം
നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകൾ പാടേണം
കടലിൽ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം
നിൻറ്റെ  കല്യാണമറിയിക്കേണം
കടലിൽ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം
നിൻറ്റെ  കല്യാണമറിയിക്കേണം

പെരിയാറേ  പെരിയാറേ
പർവത നിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളി പെണ്ണാണു നീ
ഒരു മലയാളി പെണ്ണാണു നീ



LIRICS IN ENGLISH

Aa.. Aa..

Periyare periyare
parvatha nirayude panineere
kulirum kondu kunungi nadakkum
malayalipennanu nee
oru malayalippennanu nee 

Periyare periyare
parvatha nirayude panineere
kulirum kondu kunungi nadakkum
malayalipennanu nee
oru malayalippennanu nee 

Mayiladum kunnil pirannoo
pinne mayilanchikkattil valarnnu
Mayiladum kunnil pirannoo
pinne mayilanchikkattil valarnnu
Nagaram kanatha nanam maratha 
nadan pennanu nee
oru nadan pennanu nee
Nagaram kanatha nanam maratha 
nadan pennanu nee
oru nadan pennanu nee

Ponnalakal ponnalakal njorinjuduthu
pokanorungukayanallo
Ponnalakal ponnalakal njorinjuduthu
pokanorungukayanallo
Malayattoor palliyil perunnalu koodanam 
sivarathri kanenam nee
Aluva sivarathri kanenam nee
Malayattoor palliyil perunnalu koodanam 
sivarathri kanenam nee
Aluva sivarathri kanenam nee

Nadake thelineeru nalkenam
nadodippattukal padenam
Nadake thelineeru nalkenam
nadodippattukal padenam
kadalil nee chellanam
kamukane kananam
kalyanamariyikkenam
ninte kalyanamariyikkenam
kadalil nee chellanam
kamukane kananam
kalyanamariyikkenam
ninte kalyanamariyikkenam

Periyare periyare
parvatha nirayude panineere
kulirum kondu kunungi nadakkum
malayalipennanu nee
oru malayalippennanu nee 






കാറ്റ് വന്നൂ കള്ളനെ പോലെ (Kattu vannu Kallaneppole)Film:Karakanakadal




Film:Karakanakadal
Musician:G Devarajan
Singer:P Suseela





വരികൾ മലയാളത്തിൽ:

കാറ്റ് വന്നൂ 
കാറ്റ് വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്‌ക്കൊരുമ്മ  കൊടുത്തൂ
കാമുകനെപ്പോലെ
കാറ്റ് വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്‌ക്കൊരുമ്മ  കൊടുത്തൂ
കാമുകനെപ്പോലെ
കാറ്റ് വന്നൂ കള്ളനെ പോലെ

മുല്ലവള്ളിക്കാസകലം മുത്തു കിളിർത്തൂ
മണി  മുത്തിനോലക്കുട പിടിച്ചു  വൃശ്ചിക മാസം
മുല്ലവള്ളിക്കാസകലം മുത്തു കിളിർത്തൂ
മണി  മുത്തിനോലക്കുട പിടിച്ചു  വൃശ്ചിക മാസം
ല ല ല ല ലാ  ല ല ല ല ലാ ല ല ല ല ലാ 
ല ല ല ല ലാ  ല ല ല ല ലാ ല ലാ
കാറ്റ് വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്‌ക്കൊരുമ്മ  കൊടുത്തൂ
കാമുകനെപ്പോലെ
കാറ്റ് വന്നൂ കള്ളനെ പോലെ

പൊൻ കുരിശും കുന്നിന്മേൽ തിങ്കളുദിച്ചൂ
വനമുല്ല  നിന്നു നഖം കടിച്ചു മുഖം കുനിച്ചു
പൊൻ കുരിശും കുന്നിന്മേൽ തിങ്കളുദിച്ചൂ
വനമുല്ല  നിന്നു നഖം കടിച്ചു മുഖം കുനിച്ചു
ല ല ല ല ലാ  ല ല ല ല ലാ ല ല ല ല ലാ
 ല ല ല ല ലാ  ല ല ല ല ലാ ല ലാ
കാറ്റ് വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്‌ക്കൊരുമ്മ  കൊടുത്തൂ
കാമുകനെപ്പോലെ
കാറ്റ് വന്നൂ കള്ളനെ പോലെ

തെന്നൽ വീണ്ടും വന്നാലോ ഉമ്മ തന്നാലോ
അതു വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
തെന്നൽ വീണ്ടും വന്നാലോ ഉമ്മ തന്നാലോ
അതു വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ല ല ല ല ലാ  ല ല ല ല ലാ ല ല ല ല ലാ 
ല ല ല ല ലാ  ല ല ല ല ലാ ല ലാ
കാറ്റ് വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്‌ക്കൊരുമ്മ  കൊടുത്തൂ
കാമുകനെപ്പോലെ
കാറ്റ് വന്നൂ കള്ളനെ പോലെ
.


LIRICS IN ENGLISH


Kattu vannu
Kattu vannu Kallaneppole
kattumullaykorumma koduthu
kamukaneppole
Kattu vannu Kallaneppole
kattumullaykorumma koduthu
kamukaneppole
Kattu vannu Kallaneppole

Mullavallikkasakalam muthu kilirthu
mani muthinolakkudapidichu vrichika masam
Mullavallikkasakalam muthu kilirthu
mani muthinolakkudapidichu vrichika masam

la la la la laa la la la la laa la la la la laa la la la laa la la laa la la

Kattu vannu Kallaneppole
kattumullaykorumma koduthu
kamukaneppole
Kattu vannu Kallaneppole
Ponkurisum kunninmel thinkaludichu
vanamulla ninnu nakham kadichu mukham kunichu
Ponkurisum kunninmel thinkaludichu
vanamulla ninnu nakham kadichu mukham kunichu

la la la la laa la la la la laa la la la la laa la la la laa la la laa la la

Kattu vannu Kallaneppole
kattumullaykorumma koduthu
kamukaneppole
Kattu vannu Kallaneppole
Thennal veendum vannalo umma thannalo
athu vennilavo thumpikalo kandu ninnalo
Thennal veendum vannalo umma thannalo
athu vennilavo thumpikalo kandu ninnalo

la la la la laa la la la la laa la la la la laa la la la laa la la laa la la

Kattu vannu Kallaneppole
kattumullaykorumma koduthu
kamukaneppole
Kattu vannu Kallaneppole







സ്വർഗത്തേക്കാൾ സുന്ദരമാണീ (Sworgathekkal sundharamani)Film:Dathuputhran


Film:Dathuputhran
Musician:G Devarajan





വരികൾ മലയാളത്തിൽ:



സ്വർഗത്തേക്കാൾ സുന്ദരമാണീ 
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി 
താമസിക്കും ഗ്രാമം
സ്വർഗത്തേക്കാൾ സുന്ദരമാണീ 
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി 
താമസിക്കും ഗ്രാമം

അവൾ കുളിക്കും പുഴക്കടവിൽ  
അല ഞൊറിയും പൂങ്കാറ്റേ
അവൾ കുളിക്കും പുഴക്കടവിൽ 
 അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയിൽ മുങ്ങിപ്പൊങ്ങും 
പൂമെയ്‌ കണ്ടിട്ടുണ്ടോ ?
അവളുടെ പൂമെയ്‌ കണ്ടിട്ടുണ്ടോ ?
അ ഹ കണ്ടിട്ടുണ്ടോ ?

 ഹാ ഹ ഹാ ഹ ഹാ ആഹ ഹാ ഹ ഹാ ഹ ഹാ
അഹ  ഹാ ഹാ ഹാ ഹാ ഹാ

സ്വർഗത്തേക്കാൾ സുന്ദരമാണീ 
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി 
താമസിക്കും ഗ്രാമം

അവൾക്കുടുക്കാൻ  പുടവയുമായ് 
 അരികിലെത്തും പൊൻവെയിലെ
അവൾക്കുടുക്കാൻ  പുടവയുമായ്  
അരികിലെത്തും പൊൻവെയിലെ
അനുരാഗത്തിൻ മധുരം നിറയെ 
ഹൃദയം കണ്ടിട്ടുണ്ടോ ?
അവളുടെ ഹൃദയം കണ്ടിട്ടുണ്ടോ ?
അഹ കണ്ടിട്ടുണ്ടോ ?

ഹാ ഹ ഹാ ഹ ഹാ ആഹ ഹാ ഹ ഹാ ഹ ഹാ
അഹ  ഹാ ഹാ ഹാ ഹാ ഹാ

സ്വർഗത്തേക്കാൾ സുന്ദരമാണീ 
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി 
താമസിക്കും ഗ്രാമം

അവൾക്കുനൽകാൻ പൂക്കളുമായ് 
അകലെനിൽക്കും പൂക്കൈതേ 
 അവൾക്കുനൽകാൻ പൂക്കളുമായ് 
അകലെനിൽക്കും പൂക്കൈതേ 
പുതിയൊരു ദാഹം പൂമ്പൊടി പൂശും 
പുഞ്ചിരി കണ്ടിട്ടുണ്ടോ അവളുടെ 
പുഞ്ചിരി കണ്ടിട്ടുണ്ടോ ?
അഹ കണ്ടിട്ടുണ്ടോ ?

  ഹാ ഹ ഹാ ഹ ഹാ ആഹ ഹാ ഹ ഹാ ഹ ഹാ
അഹ  ഹാ ഹാ ഹാ ഹാ ഹാ

സ്വർഗത്തേക്കാൾ സുന്ദരമാണീ 
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി
 താമസിക്കും ഗ്രാമം
താമസിക്കും ഗ്രാമം
 താമസിക്കും ഗ്രാമം



LIRICS IN ENGLISH



Sworgathekkal sundharamani 
swopnam vidarum gramam
premavathiyam en priya kamuki 
thamasikkum gramam

Sworgathekkal sundharamani 
swopnam vidarum gramam
premavathiyam en priya kamuki 
thamasikkum gramam

Aval kulikkum puzhakkadavil 
ala njoriyum poomkatte
Aval kulikkum puzhakkadavil 
ala njoriyum poomkatte
Puthyoru lajjayil mungippongum
 poomey kandittundo ?
avalude poomey kandittundo ?
aha kandittundo ?

aha ha ha haa ha haa ha aha ha ha haa haa ha ha
aha ha ha ha ha haa 

Sworgathekkal sundharamani 
swopnam vidarum gramam
premavathiyam en priya kamuki
 thamasikkum gramam

Avalkkudukkan pudavayumay 
arikilethum ponveyile
Avalkkudukkan pudavayumay 
arikilethum ponveyile
anuragathin madhuram niraye 
hridayam kandittundo ?
avalude hridayam kandittundo ?
aha kandittundo ?

aha ha ha haa ha haa ha aha ha ha haa haa ha ha
aha ha ha ha ha haa 

Sworgathekkal sundharamani 
swopnam vidarum gramam
premavathiyam en priya kamuki 
thamasikkum gramam

Avalkkunalkan pookkalumay 
akalenilkum pookkaithe
Avalkkunalkan pookkalumay 
akalenilkum pookkaithe
puthiyoru daham poompodi poosum
punchiri kandittundo ?
Avalude punchiri kandittundo ?
Aha kandittundo ?
aha ha ha haa ha haa ha aha ha ha haa haa ha ha
aha ha ha ha ha haa 

Sworgathekkal sundharamani 
swopnam vidarum gramam
premavathiyam en priya kamuki 
thamasikkum gramam
                                                                  thamasikkum gramam
                                                                  thamasikkum gramam