Showing posts with label K J Yesudas. Show all posts
Showing posts with label K J Yesudas. Show all posts

പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി ( Padakaali chandi chankiri porkkali maargini bhagavathi ) Yodha



Singer K J Yesudas , M G Sreekumar
Music A R Rahman
Song Writer Bichu Thirumala


വരികൾ മലയാളത്തിൽ:

പടകാളി ചണ്ടി ചങ്കരി പോർക്കലി  മാർഗിനി  ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹെഹേ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി അയ്യേ ഈ മരമടയനു ഞാനെതിരല്ലടാ പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു കുന്നിത്തൈ വച്ചാരെടോ
ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകള്‍ കായ്ച്ചൂ ചെണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി
ഹൊയ് അമ്മാ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ കറിക്കു നുറുക്കും ചെറുക്കാ
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ കുരുമുളകരിപൊടി ഒരുപിടി വിതറിവിടും

താനാനാനാ തന്നാനാനാ താനാനാനാ തന്നന്നന്നാ
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാല്‍ കോഴിത്താന്‍
പിന്നാലെ കുറുക്കന്‍ തെയ്യന്താരോ
ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിഴയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ
പടകാളി ചണ്ടി ചങ്കരി പോർക്കലി  മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ആ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ വണങ്ങി കുണുങ്ങി മണുങ്ങന്‍
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി ഹൂ ഹൂ ഈ മരമടയനു ഞാനെതിരല്ലടാ ആ പോ

ഭൂമി തൊരന്ന് നീ അപ്പുറം പോയീടില്‍
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തില്‍ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാന്‍ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
നീയോ നിന്റെ പകര്പ്പംവകാശക്കാരോ ചൊല്ലെടാ കൂത്താടീ
ചൊട്ടച്ചാണില്‍ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാന്‍ മോഹം
കണസാ കൊണസാ പറയാതടിവെയ് കൂവേ
കണിശം കെണിയും തകിടം മറിയും കൂഹേ
മൊറ പറയാന്‍ ചൊറ പറയാന്‍ തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാന്‍ അവകയിടാന്‍ മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലറ വരവിനു ചെറു ചെറു വേലകളിരവില്‍ തെരയെടാ
പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയില്‍ കെട്ടുമെടാ
പടകാളി ചണ്ടി ചങ്കരി പോർക്കലി  മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ
ഹൊയ് പടകാളി ചണ്ടി ചങ്കരി പോർക്കലി  മാർഗിനി ഭഗവതി
അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ

LIRICS IN ENGLISH   

Padakaali chandi chankiri porkkali maargini bhagavathi
 adiyanil alivodinnithiri kaniyaname
he he paramelam chenda chenkila dhim thudi madhalam
aramani kini kini palathalam thakkida kida thaka tha
chuvadukalini oru njodiyida pizhayaruthe
hoy amma hoy hoy
adavukalude chudu pakidakalurulanamoru varaminiyathinarulaname
othungi pathungi chothungi chulungi che che
vanangi kunungi manungan
thalangum vilangum kurungi parungi
ayye ee maramadiyanu njanethiralleda po

kunnummelancharettillathelippili kadalukalozhthu 
kunnithai vacharedo
aa kunnithay meleyen
anthikkidayiladakkakal kaaychu
chedappam mangappazham
tholiyodu tholu tholiyazhiyilorukkuzhavi
hoy amma hoy hoy
kuzhavayilezhupathu kizhavikalazhakodu
chara para chara para idiyidiyo
idichum pidichum valichum thozhichum va va
karikku nurukkum cherukka
methichum chathachum morichum tholichum va va
kurumulakaripodi oru pidi vitharividum

thananana thannanana thananana thannanna
thananana thannanana thananana thannanna

Adithetti pothatho veezhalle kuzhiyane
 ninnishtam thannizhtram thakathintharo
pida kane pidaykkum moonchaval kozhithan
pinnale kurukkan theyyantharo
Aanathadiyanum aanaykodayanum
aanathudiyilu nelayilla
ampadichoru thavalakkunjinatharayattam vare ayyayya
thalayividirikkumpam vaalirunnanangalledo dey
vadi koduthadi kittanorumpittu nadakkalleda edey
oru kai porutham karaveerariyam
chunayodethile ethireyizhayam
thadiya madaya vada kuzhimadiya
ha ha ha ha ha ha ha ha ha ho ho ho ho

Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname
a..paramelam chenda chenkila dhimthudi madhalam
aramani kini kini palathalam thakkida kida thaka tha
chuvukalini oru njodi pizhayaruthe
hoy amma hoy hoy
adavukalude chudu pakidakalurulanamoru varaminiyathinarulaname
othungi pathungi chothungi chulungi che che
vanangi kunungum manungan
thalangum vilangum kurungi parungi
hoo hoo ee maramadiyanu njanethiralleda po .. aa po

bhoomi thorannu nee appuram poyeedil
vaydoorya kottaram kappam kettam
vaidooryakottaram swopnathil kettanum
vazhiyillathonenthum veempilakkam
kanan pokana pooram chollanatharanambada poonchali
neeyo ninte pakarppavakasakkaro cholleda koothadee
chottachanil dooram chadum kokko
kozhichathanu manam muttan moham
kanasa konasa parayathadivey koove
kanisam keniyum thakidam mariyum koohe
mora parayan chora parayan
thadiyanumunde pongacham
adiparayan avakayidan
madayanu chettatharamoru jagapoga
manasilu vey madiyilu vey
yamathadiya malamadiya
thadiya madaya
idiya podiya
maruthe cheruthe
vada poda
poyichelavinu chellara varavinu
cheru cheru valakaliravil therayeda
pathinettadavum pizhayum neram
udumuduriyum thalayil kettumeda
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname hoy
Padakaali chandi chankiri porkkali maargini bhagavathi
adiyanil alivodinnithiri kaniyaname






സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം ( Sooryanalam ponvilakkay thimirthakathom )Thacholi Varghese Chekavar



Singer K J Yesudas.Sujatha
Music Sarath
Song Writer Gireesh Puthenchery



വരികൾ മലയാളത്തിൽ:

സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍
വാള്‍ തൊടുക്കും കേളി കേള്‍ക്കാം
തിമിര്‍‌തകതോം തകതിമൃതോം
സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം

അരയന്നച്ചുണ്ടന്‍‌വള്ളം തുഴയാന്‍ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍
പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ
മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി പഴം‌പാട്ടും മൂളി
ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി
കൊമ്പില്ലാക്കൊമ്പന്‍‌പോലൊരു പെണ്ണാളല്ലോ
അവള്‍ തിന്തതിമിര്‍‌തകതോം
സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍
വാള്‍ തൊടുക്കും കേളി കേള്‍ക്കാം
തിമിര്‍‌തകതോം തകതിമൃതോം

ആറാട്ടും പൂരോം വേലേം കാണാന്‍ വായോ
ചെന്തല്ലൂര്‍‌ക്കോലോം വാഴും ചെറുവാല്‍ക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറായ് നെഞ്ചില്‍‌പ്പടരാന്‍ വായോ
തുളുനാട്ടില്‍ പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേല്‍ക്കും സീല്‍ക്കാരം കേള്‍ക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
തക തിന്തതിമിര്‍‌തകതോം
സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍
വാള്‍ തൊടുക്കും കേളി കേള്‍ക്കാം
തിമിര്‍‌തകതോം തകതിമൃതോം
സൂര്യനാളം പൊന്‍‌വിളക്കായ് തിമിര്‍‌തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍‌തോം

LIRICS IN ENGLISH   

Sooryanalam ponvilakkay thimirthakathom
minnalmekha kachaketti thakathimirthom
Naduvazhi thampuranum mele vazhum chekavanmar
val thodukkum keli kelkkam
thimirthakathom thakathimirthom
Sooryanalam ponvilakkay thimirthakathom
minnalmekha kachaketti thakathimirthom

Arayanna chundan vallam thuzhayan vaayo
amarathundaniyathunde alankarangal
parivaram maratheerkkum padimelunde
mudimele kodiyattum kunchunnooli
payyaram konchi pazham paattum mooli
idivalum tholkkum mizhi randum veesi
kompilla kompan poloru pennalallo
aval thintha thimirthakathom
Sooryanalam ponvilakkay thimirthakathom
minnalmekha kachaketti thakathimirthom
Naduvazhi thampuranum mele vazhum chekavanmar
val thodukkum keli kelkkam
thimirthakathom thakathimirthom

Arattum poorom velem kanan vayo
chenthalloor kolom vazhum cheruvalkkiliye
ponnanachantham kandum chamayam kandum
pancharikkooray nenchil padaran vayo
thulunattil payum padayottam kanam
urumithumpelkkum seelkkaram kelkkam
thacholippattum valayum murayay vangam
thaka thintha thimirthakathom
Sooryanalam ponvilakkay thimirthakathom
minnalmekha kachaketti thakathimirthom
Naduvazhi thampuranum mele vazhum chekavanmar
val thodukkum keli kelkkam
thimirthakathom thakathimirthom
Sooryanalam ponvilakkay thimirthakathom
minnalmekha kachaketti thakathimirthom



പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു ( Paathira pullunarnnu paralmulla kadunarnnu ) Ee Puzhayum Kadannu



Singer K J Yesudas
Music Johnson
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

ചന്ദന ജാലകം തുറക്കൂ..
നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ..
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ
നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ..
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ..
ഈ രാത്രി ഞാന്‍ മാത്രമായ്‌

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

അഞ്ജന കാവിലെ നടയില്‍ ,ഞാന്‍
അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരുകില്ലയോ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

LIRICS IN ENGLISH   


Paathira pullunarnnu paralmulla kadunarnnu
pazhmulam kuttile kattunarnnu
Paathira pullunarnnu paralmulla kadunarnnu

pazhmulam kattile kattunarnnu
thamara poonkodi thanka chilampoli
nee mathram urakkamenthe pinakkamenthe
Paathira pullunarnnu paralmulla kadunarnnu
pazhmulam kuttile kattunarnnu

Chanthana jalakam thurakkoo
nin chempaka poomukham vidarthoo
nanathin neythiri koluthoo ee
nattumam chottil vannirikkoo
azhakuzhiyum mizhikalumay
kuliraniyum mozhikalumay
oru mathra enneyum kshanikkoo
ee rathri njan mathramaay
Paathira pullunarnnu paralmulla kadunarnnu
pazhmulam kuttile kattunarnnu

Anjanakkavile nadayil njan
ashtapatheelayam kettu
annuthotten karal chimizhil nee
ardrayam radhayay theernnu
puzhayozhukum vazhiyarikil
rakkadampin poomazhayil
muralikayoothi njan nilppoo
priyamode varukillayo
Paathira pullunarnnu paralmulla kadunarnnu
pazhmulam kattile kattunarnnu
thamara poonkodi thanka chilampoli
nee mathram urakkamenthe pinakkamenthe
Paathira pullunarnnu paralmulla kadunarnnu
pazhmulam kuttile kattunarnnu


മുറ്റത്തെത്തും തെന്നലേ ( Muttathethum thennale ) Chandrolsavam



Singer K J Yesudas
Music Vidyasagar
Song Writer Gireesh Puthenchery




വരികൾ മലയാളത്തിൽ:

മുറ്റത്തെത്തും തെന്നലേ
മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി
മുറ്റത്തെത്തും തെന്നലേ
മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി
തൊട്ടാല്‍ പൂക്കും ചില്ലമേല്‍
പൊന്നായ് മിന്നും പൂവുകള്‍
കാറ്റിന്‍ പ്രിയതോഴി ഓ...
കുളിരിന്‍ പ്രിയതോഴി ആ...
അവളെന്‍ കളിത്തോഴി ഓ...
മുറ്റത്തെത്തും തെന്നലേ
മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി

കാര്‍ത്തികയില്‍ നെയ്ത്തിരിയായ്
പൂത്തു നില്‍ക്കും കല്‍വിളക്കേ
നിന്നേ തൊഴുതു നിന്നു
നെഞ്ചില്‍ കിളി പിടഞ്ഞു
കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
പൊന്നിനൊത്തൊരു പെണ്ണാണ്‌
കൊന്നമലരാല്‍ കോടിയുടുത്തൊരു-
മേട നിലാവാണ്...
കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
പൊന്നിനൊത്തൊരു പെണ്ണാണ്‌
കൊന്നമലരാല്‍ കോടിയുടുത്തൊരു-
മേട നിലാവാണ്...
താമരപ്പൂവിന്‍റെ ഇതളാണ്
ഇവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി ഓ...
മുറ്റത്തെത്തും തെന്നലേ
മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി

വെണ്മുകിലിന്‍ താഴ്വരയില്‍
വെണ്‍നിലവേ നീ മറഞ്ഞു
എന്നും കാത്തിരുന്നു
നിന്നെ ഓര്‍ത്തിരുന്നു
പാതി ചാരിയ വാതില്‍പ്പഴുതിലെ-
രാവിളക്കിന്നൊളിയല്ലേ ?
മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു-
മാമ്പൂ മലരല്ലേ ?
പാട്ടിനു തംബുരു ശ്രുതിയല്ലേ ?
ഇവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി ഓ...
മുറ്റത്തെത്തും തെന്നലേ
മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ...
അഴകാം കളിത്തോഴി

LIRICS IN ENGLISH   

Muttathethum thennale
 mottittanno chempakam
avalen kalithozhi o.. 
azhakam kalithozhi
Muttathethum thennale
 mottittanno chempakam
avalen kalithozhi o.. 
azhakam kalithozhi
thottal pookkum chillamel
ponnay minnum poovukal
kaattin priyathozhi o.. 
kulirin priyathozhi aa..
avalen kalithozhi o..
Muttathethum thennale
 mottittanno chempakam
avalen kalithozhi o.. 
azhakam kalithozhi

karthikayil neythiriyay
poothunilkkum kalvilakke
ninne thozhuthu ninnu
nenchil kili pidanju
kannirukkiya tharakal chollanu
ponninothoru pennanu
konnamalaray kodiyuduthoru
meda nilavanu 
kannirukkiya tharakal chollanu
ponninothoru pennanu
konnamalaray kodiyuduthoru
meda nilavanu 
thamarappoovinte ithalanu
evalen kalithozhi  
azhakam kalithozhi o..
Muttathethum thennale
 mottittanno chempakam
avalen kalithozhi o.. 
azhakam kalithozhi

Venmukilin thazhvarayil
ven nilave nee maranju
ennum kaathirunnu
ninne orthirunnu
paathi chariya vathil pazhuthile
ravilakkinnoliyalle
manjukoodinnullilolichoru
mampoo malaralle
paattinu thampuru sruthiyalle
evalen kalithozhi 
azhakam kalithozhi o.. 
Muttathethum thennale
 mottittanno chempakam
avalen kalithozhi o.. 
azhakam kalithozhi 





ഒരു രാത്രി കൂടി വിടവാങ്ങവേ ( Oru rathri koodi vidavangave ) Summer in Bethelahem



Singer K.J.Yesudas , K.S.Chithra
Music Vidyasagar
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...

പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്ക് മുൻപിൽ ഇതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ
വിരിയാനൊരുങ്ങി നിൽക്കയോ ?

പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയെ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ ?
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ

മലർ മഞ്ഞു വീണ വനവീധിയിൽ
ഇടയൻറെ പാട്ടു കാതോർക്കവേ
ഒരു പാഴ്കിനാവിലുരുകുന്നോരെൻ
മനസ്സിൻറ പാട്ടു കേട്ടുവോ .
മനസ്സിൻറെ പാട്ടു കേട്ടുവോ?

നിഴൽ വീഴുമെൻറെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം.
തിരിനാളമെന്നും കാത്തിടാം.!
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...

LIRICS IN ENGLISH   

Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee
Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee

palanalananja maruyathrayil
hridayam thiranja priya swopname
mizhikalkku munpil ithalarnnu nee
viriyanorungi nilkkayo
viriyanorungi nilkkayo
pularan thudangumoru rathriyil
thaniye kidannu mizhi varkkave
oru nertha thennal alivode vannu
nerukil thalodi manjuvo
nerukil thalodi manjuvo
Oru rathri koodi vidavangave
oru paattu mooli veyil veezhave

malarmanju veena vana veedhiyil
idayante paattu kathorkkave
oru pazhkinavilurukunnoren
manasinte paattu kettuvo
manasinte paattu kettuvo
Nizhal veezhumente idanazhiyil
kanivode pootha manideepame
oru kunju kaattilanayathe nin
thirinalamennum kathidam
thirinalamennum kathidam
Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee





പറയാതെ അറിയാതെ നീ പോയതല്ലേ ( Parayathe ariyathe nee poyathalle ) Udayanaanu Tharam



SingerK J Ysudas , K S Chithra
Music Deepak Dev
Song Writer Kaithapram Damodaran Nampoothiri


വരികൾ മലയാളത്തിൽ:

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
പ്രിയനേ നീ അറിയുന്നുവോ
എൻ വിരഹം വഴിയും രാവുകൾ
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...

കണ്ടു തമ്മിൽ ഒന്നു കണ്ടു
തീരാ മോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍
മായുന്നുവോ മല്‍സഖീ..
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...

കാറും കോളും മായുമെന്നോ
കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...

LIRICS IN ENGLISH   

Parayathe ariyathe nee poyathalle
maruvaaku midanjathalle
oru nokku kanathe nee poyathalle
dooreyku nee manjathalle
sakhiye nee kaanunnuvo
en mizhikal nirayum nomparam
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu
Parayathe ariyathe nee poyathalle
maruvaaku midanjathalle
oru nokku kanathe nee poyathalle

dooreyku nee manjathalle
priyane nee ariyunnuvo
en viraham vazhiyum ravukal
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu

Kandu thammil onnu kandu 
theera mohangal thedi nam
melle swopnam poovaninju
maaya varnnangal choodi nam
aavarnnamakave varmazhavillupol
mayunnuvo malsakhee
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu

karum kolum maayumenno
kaanatheerangal kanumo
venal poove ninte nenchil
velippookalam paadumo
neeyillayenkilen janmaminnenthinay
en jeevane chollu nee
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu

Parayathe ariyathe nee poyathalle
maruvaaku midanjathalle
oru nokku kanathe nee poyathalle
dooreyku nee manjathalle
sakhiye nee kaanunnuvo
en mizhikal nirayum nomparam
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu
innum orkkunnuvo veendum orkkunuvo
annu nam thangalil piriyum raavu
innum orkkunnu njan ennum orkkunnu njan
annu nam thangalil piriyum raavu

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍ (.Aaro viral neetti manasin man veenayil ) Pranayavarnangal


Singer K J Yesudas
Music Vidyasagar
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ......

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...
കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ....
ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....

LIRICS IN ENGLISH   

Aaro viral neetti manasin man veenayil
etho mizhi neerin sruthi meettunnu mookam
thalarum thanuvode idarum manamode
vida vangunna sandhye virahardrayaya sandhye
innaro viral meetti manasin manveenayil

Vennilavu polum ninakkinneriyum venalayi
varnnaraaji neettum vasantham varsha sokamayi
ninte aardra hridayam thooval chilludanja padamaayi
ninte aardra hridayam thooval chilludanja padamaayi
irulil parannu murivettu padumoru pavam pooval kiliyay nee
Aaro viral neetti manasin man veenayil
etho mizhi neerin sruthi meettunnu mookam

paathi manja manjil pathukke peythozhinja mazhayil
kaattil minnimayum vilakkay kathunilpathare
ninte mohasakalam peeli chirakodinja shalabham
ninte mohasakalam peeli chirakodinja shalabham
manasil menanja mazhavillumaykkumoru paavam kanneer mukilaay nee
Aaro viral neetti manasin man veenayil
etho mizhi neerin sruthi meettunnu mookam
thalarum thanuvode idarum manamode
vida vangunna sandhye virahardrayaya sandhye