ഒരു രാത്രി കൂടി വിടവാങ്ങവേ ( Oru rathri koodi vidavangave ) Summer in Bethelahem



Singer K.J.Yesudas , K.S.Chithra
Music Vidyasagar
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...

പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്ക് മുൻപിൽ ഇതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ
വിരിയാനൊരുങ്ങി നിൽക്കയോ ?

പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയെ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ ?
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ

മലർ മഞ്ഞു വീണ വനവീധിയിൽ
ഇടയൻറെ പാട്ടു കാതോർക്കവേ
ഒരു പാഴ്കിനാവിലുരുകുന്നോരെൻ
മനസ്സിൻറ പാട്ടു കേട്ടുവോ .
മനസ്സിൻറെ പാട്ടു കേട്ടുവോ?

നിഴൽ വീഴുമെൻറെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം.
തിരിനാളമെന്നും കാത്തിടാം.!
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയിൽ വീഴവെ
പതിയെ പറന്നെന്നരികിൽ വരും
അഴകിൻറെ തൂവലാണു നീ...

LIRICS IN ENGLISH   

Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee
Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee

palanalananja maruyathrayil
hridayam thiranja priya swopname
mizhikalkku munpil ithalarnnu nee
viriyanorungi nilkkayo
viriyanorungi nilkkayo
pularan thudangumoru rathriyil
thaniye kidannu mizhi varkkave
oru nertha thennal alivode vannu
nerukil thalodi manjuvo
nerukil thalodi manjuvo
Oru rathri koodi vidavangave
oru paattu mooli veyil veezhave

malarmanju veena vana veedhiyil
idayante paattu kathorkkave
oru pazhkinavilurukunnoren
manasinte paattu kettuvo
manasinte paattu kettuvo
Nizhal veezhumente idanazhiyil
kanivode pootha manideepame
oru kunju kaattilanayathe nin
thirinalamennum kathidam
thirinalamennum kathidam
Oru rathri koodi vidavangave
oru paattu mooli veyil veezhave
pathiye parannen arikil varum
azhakinte thoovalanu nee





No comments:

Post a Comment