Showing posts with label Berni Ignatius. Show all posts
Showing posts with label Berni Ignatius. Show all posts

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി ( Thechippoove thenkasippoove machane paarunkedi )Radholsavam



Singer KJ Yesudas, KS Chithra
Music Berny Ignatius
Song Writer Gireesh Puthenchery


വരികൾ മലയാളത്തിൽ:

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ഞൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ

ആഴ്വാം കോവിൽ കൊടിയേറാറായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിൻ കാലമായ്
താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
മിന്നും ആവാരം  പൂമെയ്യിൽ ചാർത്താൻ
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ

അരയാൽക്കൊമ്പിൽ കുറുകും കുയിലേ
മണിയറ വാതിൽ ചാരാൻ നേരമായ്
ഇനിയും പാടാൻ മുതിരും നിലവേ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ ആരാനും ഏതാനും കണ്ടാൽ
ആരും മുത്താത്ത മുത്തണി മുന്തിരിപൊന്മണി  തായോ
നീ നിൻ ചുണ്ടത്തെ മധുരം തരുമോ
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ഞൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ

LIRICS IN ENGLISH   

Thechippoove thenkasippoove machane paarunkedi
thechippoove thenkasippoove machane paarunkedi
vayo vayo neeyen mmaril chayo
manjalppoothalitharam ninte maranay koode varam
ponnum minnum poonarom venda pollachi thevaralle
vayo vayo neeyen maril  chayo
marghazhi masamalle mattupponkalen nenchilalle

Aazhvam kovil kodiyeraray 
nira nira cholam koyyan neramay
kottum pattum kuravem venam
kulirulla kalyanathin kalamay
tazhampoo mottunde thanchavoor pattunde
ennum aalolam poomeyyil charthan
chellachemmana cheppilorithiri kumkumamunde
koncham kadamayi tharumo tharumo
ponnum minnum poonarom venda pollachi thevaralle
vayo vayo neeyen maril  chayo
marghazhi masamalle mattupponkalen nenchilalle

Arayal kompil kurukum kuyile
maniyara vaathil charan neramay
iniyum paadan muthirum nilave
kizhakkini machil ninnum manjupo
kinnaram chollathe kindadam kattathe
chumma aranum ethanum kandal
aarum muthatha muthani munthri ponmani thayo
nee nin chundathe madhuram tharumo
Thechippoove thenkasippoove machane paarunkedi
vayo vayo neeyen mmaril chayo
manjalppoothalitharam ninte maranay koode varam
ponnum minnum poonarom venda pollachi thevaralle
vayo vayo neeyen maril  chayo
marghazhi masamalle mattupponkalen nenchilalle





ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക് ( Onnanam kunninmel pon vilakku ) Mayilppeelikkavu



Singer K J Ysudas ,K S Chithra
Music Berny Ignatius
Song Writer S. Ramesan Nair

Onnanam kunninmel lyrics

വരികൾ മലയാളത്തിൽ:

കതിര്‍ മഴ പൊഴിയും ദീപങ്ങള്‍
കാര്‍ത്തിക രാവിന്‍ കൈയ്യില്‍
ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്
ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം
ആരെ ആരെയോ തേടുന്നു മിഴി നാളം
നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ
ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ
 മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന പെണ്ണാളെ

ഏഴു ജന്മങ്ങള്‍ ഏഴാം കടലായി
എന്റെ ദാഹങ്ങള്‍ ഈറ കുഴലായി
ഏഴു ജന്മങ്ങള്‍ ഏഴാം കടലായി
എന്റെ ദാഹങ്ങള്‍ ഈറ കുഴലായി
കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ
 കല്യാണ തുമ്പി പെണ്ണാളെ
ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ
ചിത്ര വീണയില്‍ നിലാവിന്‍ മുത്തുമാരി പെയ്യാന്‍
ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
 ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

ഇന്നു മയില്‍‌പ്പീലി കാവില്‍ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ
ഇന്നു മയില്‍‌പ്പീലി കാവില്‍ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ
നേരാവുമോ സ്വപ്നം മയിലാകുമോ
പീലിപ്പൂ ചൂടാന്‍ ആളുണ്ടോ
തനിച്ചെന്റെ മൺചെരാതില്‍ പൊന്‍ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ
ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം
ആരെ ആരെയോ തേടുന്നു മിഴി നാളം
നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ
ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്,
ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

LIRICS IN ENGLISH   

Onnanam kunninmel lyrics

Kathirmazha pozhiyum deepangal
karthika ravin kayyil
aayiram pon tharakangal thazhe viriyum azhakode

Onnanam kunninmel pon vilakku 
oradi kunninmel ney vilakku
Onnanam kunninmel pon vilakku 
oradi kunninmel ney vilakku
ragamullakal pookkunna thelimanam 
are areyo thedunnu mizhinalam
neelayavanika neerthiyanayuka nisayude kuliray nee
Onnanam kunninmel pon vilakku 
oradi kunninmel ney vilakku

Othiri othiri iravukal chiriyude 
muthu pozhinjathu mazhayayi
aa mazha ee mazha poomazha puthumazha 
nana nana nana nana pennale

Ezhu janmangal ezham kadalayi
ente dahangal eera kuzhalayi
Ezhu janmangal ezham kadalayi
ente dahangal eera kuzhalayi
kathorkkumo kanni kalam maykkumo 
kalyana thumpi pennale
chirikkunna kalchilanka thalamay chernnu va
chithra veenayil nilavin muthumari peyyan
Onnanam kunninmel pon vilakku 
oradi kunninmel ney vilakku

Innu mayilppeeli kavil thapasallo
kunju manchadi chimizhin manasallo
Innu mayilppeeli kavil thapasallo
kunju manchadi chimizhin manasallo
neravumo swopnam mayilakumo 
peelippoo choodan aalundo
thanichente manchirathil pon velicham konduva
thankamothiram ninakkay kathu vechathalle
Onnanam kunninmel pon vilakku 
oradi kunninmel ney vilakku
ragamullakal pookkunna thelimanam 
are areyo thedunnu mizhinalam
neelayavanika neerthiyanayuka nisayude kuliray nee
Onnanam kunninmel pon vilakku 
oradi kunninmel ney vilakku



കൈ തുടി താളം തട്ടി ( Kai thudi thalam thatti ) Film: Kalyanaraman


Kai thudi thalam thatti lyrics

Film: Kalyanaraman 
Singer:Afsal

Kai thudi thalam thatti lyrics

വരികൾ മലയാളത്തിൽ:

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
വാ പെൺ കിളീ

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ  പൊന്നും കെട്ടി വാ പെൺ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ  ചെണ്ടും കൊണ്ടേ വാ ആൺകിളീ

താരണിഞ്ഞേ   താരണിഞ്ഞേ
തളിരണിഞ്ഞേ    തളിരണിഞ്ഞേ
താഴെ മുളം കാടുലഞ്ഞേ
കുങ്കുമക്കുറിയിട്ടു തരാൻ  തമസിക്കണതെന്താണ്
അന്തി വെയിൽ  ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടു തരാൻ ആലിലത്തളിരാട തരാൻ
നാളെ നിനക്കാളായ്കൂട്ടിനൊരാണു വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണില്
തോർന്നുലയണ തൂമിഴിനീർ
നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ  പൊന്നും കെട്ടി വാ പെൺ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ  ചെണ്ടും കൊണ്ടേ വാ ആൺകിളീ

കാറൊഴിഞ്ഞേ കാറൊഴിഞ്ഞേ
കോളൊഴിഞ്ഞേ കോളൊഴിഞ്ഞേ
കാറ്റൊഴിഞ്ഞേ കരയണഞ്ഞേ
ഏയ് കിഴക്കു ദിക്കിലേ തേന്മാവിൽ
നമുക്കുമുള്ളൊരിലകൂട്ടിൽ
ചെമ്പഴുക്കാ പൊന്നിൻ പൂവിൻ തേനുണ്ടേ
നിനക്കുമുണ്ടൊരു പൂക്കാലം
എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മിൽ  ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേൻ കുളിരണ പൂങ്കനവിൽ
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
കൈ തുടി താളം തട്ടി തെയ് തക തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെൺ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ  ചെണ്ടും കൊണ്ടേ വാ ആൺകിളീ

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ  പൊന്നും കെട്ടി വാ പെൺ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ  ചെണ്ടും കൊണ്ടേ വാ ആൺകിളീ

Kai thudi thalam thatti lyrics

LIRICS IN ENGLISH   

Kai thudi thalam thattee  they thaka melamittu
va penkilee
Kai thudi thalam thatti they thaka melamittu
may nira ponnum ketti va penkilee
Kai marakkompiloru thy manikkoodum ketti
may malar chendum konde va aankilee

Tharaninje tharaninje
thaliraninje thaliraninje
thazhe mulam kaadulanje
Kumkumakkuriyittutharan thamasikkanathenthanu
Anthiveyil chantham mayarayille
Chandhanakkuri thottutharan aalilathalirada tharan
nale ninakkalay koottinoranu varum
Iniyenthinee anjanakkannilu
thornnulayana thoomizhineer
nira malarile madhuramellam swonthamalle
Kai thudi thalam thatti they thaka melamittu
may nira ponnum ketti va penkilee
Kai marakkompiloru thy manikkoodum ketti

may malar chendum konde va aankilee

Karozhinje karozhinje
kolozhinje kolozhinje
kattozhinje karayananje
Ey kizhakku dikkile thenmaavil
namukkumullorilakkoottil
chempazhukka ponnin poovine thenunde
ninakkumundoru pookkalam
enikkumundoru pookkalam
namukku thammil cheranilloru pookkalam
Ida nenchile nompara chinthile
then kulirana poonkanavil
ini namukkoru marujanmam kathirikkam
Kai thudi thalam thatti they thaka thaka melamittu
may nira ponnum ketti va penkilee
Kai marakkompiloru thy manikkoodum ketti


may malar chendum konde va aankilee

Kai thudi thalam thatti they thaka melamittu
may nira ponnum ketti va penkilee
Kai marakkompiloru thy manikkoodum ketti
may malar chendum konde va aankilee

മാനം തെളിഞ്ഞേ നിന്നാൽ (Manam thelinje ninnal) Film:Thenmavin kompathu


Film:Thenmavin kompathu
Musician:Beny Ignatious




വരികൾ മലയാളത്തിൽ:


മാലേയലോല ലോലേ മാംഗല്യ ശീലേ
മാലേയലോല ലോലേ മാംഗല്യ ശീലേ
കല്യാണകാലമല്ലേ കളമൃദുവാണിയല്ലേ
നീ പാട്  പാട്

മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ  വന്നാൽ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും 
നിറമാറിൽ  ചെല്ലം  ചെല്ലം  താളം തൂമേളം
മണിച്ചേലോലും  ഓലേഞ്ഞാലീ
ഇനി കാർത്തുമ്പിപെണ്ണാൾക്ക് താലിയും കൊണ്ടേവായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ വന്നാൽ വേണം കല്യാണം

പാടവരമ്പോരം   ചാഞ്ചാടും
കതിരണിമണിമയിലോ നീയോ
മാരിമുകിൽ തേരിൽ പോരുന്നു
മണിമഴവില്ലൊളിയോ നീയോ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
പൂമുത്താരം ചാർത്താൻ വാ ചെന്താമാരേ
ഇനി ഈ രാവിൽ ഊരാകെ ആരേകി പൂരകാലം
മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ  വന്നാൽ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും 
നിറമാറിൽ  ചെല്ലം  ചെല്ലം  താളം തൂമേളം

ലാ ല  ലാ ലാ ല ല ല  ലാ ലാ 
ലാ ല  ലാ ലാ ല ല ല  ലാ ലാ 
ലാ ല  ലാ ലാ ല ല ല  ലാ ലാ 
ലാ ല  ലാ ലാ ല ല ല  ലാ ലാ 
പാൽക്കുളിരാലോലം  പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാൽത്തളമേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻ വാ കുറുവാൽക്കിളീ
ഈ കല്യാണം കൂടാൻ വാ കുറുവാൽക്കിളീ
നിൻ പൊൻതൂവൽ കൂടും താ ഇളവേൽക്കുവാൻ
തളിരുടയാട  കസവോടെ ഇഴ പാകി ആരെ തന്നൂ

മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ വന്നാൽ വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും 
നിറമാറിൽ  ചെല്ലം  ചെല്ലം  താളം തൂമേളം
മണിച്ചേലോലും  ഓലേഞ്ഞാലീ
ഇനി കാർത്തുമ്പിപെണ്ണാൾക്ക് താലിയും കൊണ്ടേവായോ

മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ  വന്നാൽ വേണം കല്യാണം


LIRICS IN ENGLISH



Maleyalola lole mangalya seele
Maleyalola lole mangalya seele
Kalyanakalamalle kalamriduvaniyalle
nee padu ...  padu..

Manam thelinje ninnal
manasum niranje vannal venam kalyanam
Nanam kunjoonjalattum
niramaril chellam chellam thalam thoomelam
manichelolum ole njali
ini karthumpi pennalkku thaliyum kondevayo

Manam thelinje ninnal
manasum niranje vannal venam kalyanam

Padavaramporam chanchadum
kathiranimanimayilo neeyo
marimukil theril porunnu
manimazhavilloliyo neeyo
en ulloram thullan va neyyampale
en ulloram thullan va neyyampale
poomutharam charthan va chenthamare
ini ee ravil urake areki poorakalam
Manam thelinje ninnal
manasum niranje vannal venam kalyanam
Nanam kunjoonjalattum
niramaril chellam chellam thalam thoomelam

laa la la laa laa la la la laa la
laa la la laa laa la la la laa la
laa la la laa laa la la la laa la
laa la la laa laa la la la laa la

Palkkulirarolam peyyunnu
puthumalarampiliyo neeyo
kalthalamelangal kelkkunnu
kathirukal vilayadum neram
ee kalyanam koodan va kuruval kili
ee kalyanam koodan va kuruval kili
nin ponthooval koodum tha ilavelkkuvan
thalirudayada kasavode izha paki are thannu
Manam thelinje ninnal
manasum niranje vannal venam kalyanam
Nanam kunjoonjalattum
niramaril chellam chellam thalam thoomelam
manichelolum ole njali
ini karthumpi pennalkku thaliyum kondevayo

Manam thelinje ninnal
manasum niranje vannal venam kalyanam






























അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം( Appukkutta thoppikkara) Film: Chandralekha


Film: Chandralekha
Musician: Beni Ignasious





വരികൾ മലയാളത്തിൽ:


അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം
മകരമാസത്തിനേലി കെട്ടീട്ടപ്പ കല്യാണം
ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍ഗഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചികട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരും മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍ഗഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്
വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ
കവര്‍ന്നെടുത്തോട്ടെ



LIRICS IN ENGLISH



Appukkutta thoppikkara eppa kalyanam
makaramasathineli kettettappa kalyanam

Onnam vattam kandappam penninu kindandam
randam vattam kandappam penninu mindattam
kunu kumkumakuyilay kunu kunungi vannatte
kannadippum chinthooram kavarnneduthotte 
njan kavarnneduthotte

onnam vattam kandappam chekkanu chinkaram
randam vattam kandappam punchiri punnaram
oru margazhikkuliray meyyilurummi ninnatte
minda chundile tharattay
minungininnatte minungininnatte

konnari konnari konare kathi nakini nacheere
illinakkini nachikattore re re re

kunnimani kooduketti kanniveyil panthalittu 
pulararayo pondhanumasam
anthimukil chanthaninju alliveyil kammalittu
azhakay ninno chemmukil manam
vrichika ravin pachilakkoottil anthiyuragan va 
machinakathe kochariprave kikkili koottan va
nee varum malar chandanakkuri chillunilavay chillunilavay

onnam vattam kandappam chekkanu chinkaram
randam vattam kandappam punchiri punnaram
oru margazhikkuliray meyyilurummi ninnatte
minda chundile tharattay
minungininnatte minungininnatte

Manjumazhakkalamalle ullil ila thalamille
mazhavilkkavil ulsavamalle
kunjumani thali thannum manglangal nernnuzhinjum
manasin koottil kudiyiruthalo
kanniludhikkum kunjukinavin kumpililenthnu
vellinilavil minniminungum munthirichinthanu
thamara manithalavumay 
kathunilkam njan kathunilkam njan
onnam vattam kandappam chekkanu chinkaram
randam vattam kandappam punchiri punnaram
kunu kumkumakuyilay kunu kunungi vannatte
kannadippum chinthooram kavarnneduthotte 
 kavarnneduthotte