അല്ലിമലർകാവിൽ പൂരം കാണാൻ (Allimalar kaavil pooram kaanaan) Film:Midhunam


 

Film: Midhunam
Lyricist: O N V Kurup
Singer: M G Sreekumar



വരികൾ മലയാളത്തിൽ:

അല്ലിമലർകാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെ ഒരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാം ഒന്നായ് ആടിപ്പാടി
അല്ലിമലർകാവിൽ പൂരം കാണാൻ
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ..

ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമ്മയായ്
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമ്മയായ്
മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം

അല്ലിമലർകാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരുകാറ്റിൽ അലിയുന്ന ഹൃദയാർദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലെ വസന്തത്തിൻ ദൂതികൾ
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലെ വസന്തത്തിൻ ദൂതികൾ
ഋതുശോഭയാകെ ഒരുകുഞ്ഞു പൂവിൽ

അല്ലിമലർകാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെ ഒരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാം ഒന്നായ് ആടിപ്പാടി
അല്ലിമലർകാവിൽ പൂരം കാണാൻ
അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ..



LIRICS IN ENGLISH

Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil
Dhooreyoraalmara chottilirunnu
Maarivil gopura maalika theerthu
Athil naamonnaay aadi paadee
Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil

Oru pon maanine thedi naam paanju
Kaathara mohangal kanneeril maanju
Mazhavillin mani meda oru kaattil veenu
Mannile kali veedum maanjuvo
Innathum madhuramorormayaay
Mannile kali veedum maanjuvo
Innathum madhuramorormayaay
Marubhoovilundo madhumaasa theertham
Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil

Veruthe sooryane dhyaanikkumetho
Paathiraa poovinte nombaram pole
Oru kaatilaliyunna hrudhayaardhra geetham
Pinneyum chirikkunnu poovukal
Mannilee vasanthathin dhoothikal
Rithushobhayaake oru kunju poovil
Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil
Dhooreyoraalmara chottilirunnu
Maarivil gopura maalika theerthu
Athil naamonnaay aadi paadee
Allimalar kaavil pooram kaanaan
Annu nammal poyi raavil nilaavil






No comments:

Post a Comment