ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ( O.. Priye priye ninakkoru ganam ) Aniyathipraavu

Singer K J Yesudas
Music Ouseppachan
Song Writer S. Ramesan Nair



വരികൾ മലയാളത്തിൽ:

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ... പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞൊരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ... പ്രിയേ എൻ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ
തിര തല്ലുമേത് കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ് എങ്ങു പോയി നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ... പ്രിയേ എൻ പ്രാണനിലുണരും ഗാനം

വർണ്ണങ്ങളായ് പുഷ്‌പോത്സവങ്ങളായ് നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ
അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ
ഏകാന്ത രാവിൽ കനലെരിയും കഥ തുടരാൻ എങ്ങുപോയി നീ

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ.. പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞൊരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ.. പ്രിയേ എൻ പ്രാണനിലുണരും ഗാനം




LIRICS IN ENGLISH 


O.. Priye priye ninakkoru ganam
O.. priye  prananilunarum ganam
Ariyathe aatmavil chirakukudanjorazhake
niramizhiyil himakanamay aliyukayanee viraham
O.. Priye priye ninakkoru ganam
O.. priye en prananilunarum ganam

Janmangalay punyodayangalay kaivanna nalukal
kanneerumay kanakkinakkalay nee thannorasakal
Thirathallumeth kadalay njan pidayunnathethu chirakay njan
pranante novil vidaparayum kilimakalay engupoyi nee
O.. Priye priye ninakkoru ganam
O.. priye en prananilunarum ganam

Varnnangalay puzhpolsavangalay nee ente vaadiyil
sangeethamay swopnatanangalil nee ente jeevanil
alayunnathethu mukilay njan anayunnathethu thiriyay njan
ekantha ravil kanaleriyum kadhathudaran engu poyi nee
O.. Priye priye ninakkoru ganam
O.. priye  prananilunarum ganam
Ariyathe aatmavil chirakukudanjorazhake
niramizhiyil himakanamay aliyukayanee viraham
O.. Priye priye ninakkoru ganam
O.. priye en prananilunarum ganam


No comments:

Post a Comment