കണ്ണീർ പൂവിന്റെ കവിളിൽ തലോടി ( Kanneer poovinte kavilil thalodi )Kireedam



Singer M G Sreekumar
Music Johnson
Song Writer Kaithapram Damodaran Nampoothiri


വരികൾ മലയാളത്തിൽ:

കണ്ണീർ പൂവിന്റെ കവിളിൽ  തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
കണ്ണീർ പൂവിന്റെ കവിളിൽ  തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ  കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
പുള്ളോർകുടം പോലെ തേങ്ങി
കണ്ണീർ പൂവിന്റെ കവിളിൽ  തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഉണ്ണിക്കിടാവിന്നു നല്കാൻ
അമ്മ നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീർക്കിനാവായ്  മറഞ്ഞു ദൂരെ
പുള്ളോർകുടം കേണുറങ്ങി

കണ്ണീർ പൂവിന്റെ കവിളിൽ  തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടു നാളായലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞു
കദനങ്ങളിൽ തുണയാകുവാൻ
വെറുതെ യൊരുങ്ങുന്ന മൗനം എങ്ങോ
പുള്ളോർകുടം പോലെ വിങ്ങി
കണ്ണീർ പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
പുള്ളോർകുടം പോലെ തേങ്ങി

LIRICS IN ENGLISH   

Kanneer poovinte kavilil thalodi 
Eenam muzhangum pazhampaattil mungi
Kanneer poovinte kavilil thalodi 
Eenam muzhangum pazhampaattil mungi
maruvaakku kelkkan kaathu nilkkathe 
poothumpiyenthe maranju enthe
pullorkkudam pole thengi
Kanneer poovinte kavilil thalodi 
Eenam muzhangum pazhampaattil mungi

Unnikkidavinnu nalkan 
amma nenchil paalazhiyenthi
aayiram kai neetti ninnu
sooryathapamay thathante sokam
vidachollave nimishangalil
jala rekhakal veenalinju
kanivekumee venmekhavum
mazhaneer kinaavay maranju doore
pullorkudam kenurangi
Kanneer poovinte kavilil thalodi 
Eenam muzhangum pazhampaattil mungi

Oru kunju paattay vithumpi
manju pooncholayentho thiranju
aareyo thedippidanju
kaattumorupaadu naalayalanju
poonthennalil ponnolamay
oru pazhkireedam maranju
kadhanangalil thunayakuvan
verutheyorungunna maunam engo
pullorkudam pole vingi
Kanneer poovinte kavilil thalodi 
Eenam muzhangum pazhampaattil mungi
maruvaakku kelkkan kaathu nilkkathe 
poothumpiyenthe maranju enthe
pullorkkudam pole thengi


No comments:

Post a Comment